FILM BIRIYANI

അഴകിന് അഴകേ കണിമലരേ
വിടരാൻ വെമ്പും റോജ പൂവേ…

റൂട്ട് മാപ്പി’ലെ പ്രണയഗാനം നെഞ്ചോട് ചേർത്ത് സംഗീതപ്രേമികൾ

കൊച്ചി:മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി റൂട്ട്മാപ്പിലെ പ്രണയഗാനമെത്തി. നവാഗത സംവിധായകൻ സൂരജ് സുകുമാർ നായർ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി. മലയാളികളുടെ പ്രിയതാരങ്ങൾ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖിൽ മാത്യുവും നയന നായരുമാണ്. ശരത്ത് രമേഷിൻറെ വരികൾക്ക് പ്രശാന്ത് കർമ്മയാണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂട്ട് മാപ്പ്’. താമസിയാതെ ചിത്രം പ്രേക്ഷകരിലെത്തും. പത്മശ്രീ മീഡിയയുടെ ബാനറിൽ ശബരീനാഥ് ജി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സൂരജ് സുകുമാർ നായരാണ്. ലോക്ഡൗൺ സമയത്ത് പൂർണ്ണമായും പൊളിഞ്ഞ് കിടന്ന ഗോഡൗണിൽ കലാസംവിധായകൻ മനോജ് ഗ്രീൻവുഡ്‌സിൻറെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഗംഭീരസെറ്റാണ് ഗാനത്തിൻറെ വലിയ ഹൈലൈറ്റ്.

സംഗീതാസ്വാദകരുടെ മനം കവർന്ന പ്രിയഗായകർ നിഖിൽ മാത്യുവും ബാഹുബലി ഗായിക നയന നായരും ചേർന്ന് ആലപിച്ച ഈ പ്രണയാതുരഗാനത്തിന് അനീഷ് റഹ്മാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.


ലോക്ഡൗൺ കാലം മലയാളികൾക്ക് എത്രയെത്ര അനുഭവങ്ങളാണ് നൽകിയത്. മധുരവും കയ്പും നിറഞ്ഞ ഒത്തിരിയൊത്തിരി ഓർമ്മകളുടെ കാലം കൂടിയാണ് ലോക്ഡൗൺ. മലയാളികൾക്ക് മായാത്ത ഓർമ്മകൾ പങ്കിട്ടുകൊണ്ടാണ് കൊറോണ കാലത്തെ ലോക്ഡൗൺ അനുഭവങ്ങൾ. ലോക്ഡൗൺ കാലത്തെ വളരെ വ്യത്യസ്തമായ ഒരു അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’. ഏറെ കൗതുകരമായ സംഭവത്തെ സസ്‌പെൻസും കോമഡിയും ചേർത്ത് അവതരിപ്പിക്കുകയാണ്. സെൻസറിംഗ് പൂർത്തിയായ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും.

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. കോവിഡ് പശ്ചാത്തലത്തിൽ സൂരജ് സുകുമാരൻ നായരും, അരുൺ കായംകുളവും ചേർന്നായിരുന്നു ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുൺ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്. മക്ബൂൽ സൽമാൻ, സുനിൽ സുഗത, നാരായണൻകുട്ടി, ഷാജു ശ്രീധർ, ആനന്ദ് മന്മഥൻ, ഗോപു കിരൺ, ദീപക് ദിലീപ്, സിൻസീർ, പൂജിത, എയ്ഞ്ചൽ, ശ്രുതി, രാജേശ്വരി, ഡിജോ ജോസ് ആൻറണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പി ആർ സുമേരൻ(പി ആർ ഒ

Related Posts

Leave a Reply

Your email address will not be published. Required fields are marked *