ERNAKULAM

കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി

കോതമംഗലം :കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കൊച്ചി,മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റർ(45), വൈശാഖ് (33)എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോതമംഗലം ഫയർഫോഴ്‌സും, കുട്ടമ്പുഴ പോലീസും,നാട്ടുകാരും ചേർന്ന് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.


എന്റെ കൊച്ചി എന്ന ചാരിറ്റി സംഘടനയിലെ പ്രവർത്തകരാണ് ഒഴുക്കിൽപ്പെട്ടത്. പൂയംകുട്ടി പുഴയും, ഇടമലയാർ പുഴയും സംഗമിക്കുന്ന സ്ഥലമായതിനാൽ ശക്തമായ അടിയൊഴുക്കുണ്ട്. ഈ പ്രദേശത്ത് ഇതിന് മുമ്പും നിരവധിപേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്.
അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അത് ഗൗനിക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *