Home Archive by category INDIA
CRIME STORY INDIA Main Banner TOP NEWS

മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി: വീട്ടിൽ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തി കർണാടക പൊലീസ്. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും കുക്കർ ബോംബും, സ്‌ഫോടക വസ്തുകളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ
INDIA Second Banner TOP NEWS

മുന്നോക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു

ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവെച്ചു.ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചിൽ മൂന്ന് ജഡ്ജിമാരും മുന്നോക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല
INDIA Second Banner TOP NEWS

പി എഫ് പെൻഷൻ കേസ്: 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി; വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു

പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി ന്യൂഡൽഹി: പി എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി സുപ്രീംകോടതി ശരിവച്ചു. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീംകോടതി
INDIA Main Banner TOP NEWS

മുലായം സിങ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായംസിങ് യാദവ് അന്തരിച്ചു.82 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ ഗുസ്തിക്കാരന്റെ
INDIA Main Banner SPECIAL STORY

അറുപതിന്റെ നിറവിൽ ഗോവ

തിരുവനന്തപുരം: ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ ഗോവൻ സർക്കാർ തീരുമാനിച്ചു. ഗോവ @60 എന്ന പേരിലാണ് വജ്ര ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം 2021 ഡിസംബർ 19ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന രാംനാഥ് കോവിന്ദിന്റെ ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷൻ ആയിരുന്നു. വജ്ര
INDIA Second Banner TOP NEWS

ലെഫ്. ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം. സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021ലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന
INDIA Main Banner TOP NEWS

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു;
എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട 43ാമത്തെ സംഘടനയാണ് പോപുലർ ഫ്രണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ
INDIA Second Banner TOP NEWS

ആദ്യം ഇവരെ ഒന്നിപ്പിക്കൂ… എന്നിട്ട് പോരേ രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്നത്

ന്യൂഡൽഹി: അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവ്.ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ദയവായി ആദ്യം ഇവരെ ഒന്നിപ്പിക്കണമെന്ന് ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. രാജ്യത്തെ
INDIA Main Banner TOP NEWS

മൊബൈൽ ഡാറ്റ സൂപ്പർ സ്പീഡിലേക്ക്;
ഇന്ത്യയിൽ 5ജി അടുത്ത മാസം അഞ്ച് മുതൽ

ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിമാരമമാകുന്നു. രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഒക്ടോബർ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും.ദേശീയ ബ്രോഡ്ബാന്റ് മിഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ 80 ശതമാനം ഉപഭോക്താക്കളിലേക്കും 5ജി സേവനങ്ങൾ എത്തിക്കാനാണ് ആദ്യഘട്ടത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്. പല വിദേശ രാജ്യങ്ങളും നിരവധി വർഷങ്ങൾ എടുത്താണ് 50 ശതമാനം 5ജി സർവീസ് എന്ന
INDIA KERALA Second Banner TOP NEWS

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്; നൂറിലേറെ പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരളത്തിൽ അടക്കം രാജ്യമെമ്പാടും പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്.കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളിൽ ഇഡി സഹകരണത്തോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ്